താമരശേരിയിൽ കെട്ടിടത്തിന് മുകളിൽ തീപിടിച്ചു
1565513
Saturday, June 7, 2025 5:37 AM IST
താമരശേരി: കാരാടിയിലുള്ള കെകെജി ഷോപ്പിംഗ് കോംപ്ലക്സിനു മുകളില്‍ തീപിടിച്ചു. സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്താണ് തീ ആളിപ്പടർന്നത്.
ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും ചേർന്ന് ആദ്യഘട്ടം തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
പിന്നീട് മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.