ദേശീയ പണിമുടക്ക്: ഗൂഡല്ലൂരിൽ സമരം നടത്തും
1574310
Wednesday, July 9, 2025 6:01 AM IST
ഗൂഡല്ലൂർ: നാളെ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഗൂഡല്ലൂർ സിപിഎം ഓഫീസിൽ നടന്ന ട്രേഡ് യൂണിയൻ സംയുക്ത യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് മതിയായ വേതനം ഉറപ്പ് വരുത്തുക, തൊഴിലാളികളെ സംരക്ഷിക്കുക,
തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, വിലക്കയറ്റം തടയുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കുക, ഇന്ധന വിലയും ഗ്യാസ് സിലിണ്ടർ വിലയും കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് നടത്തുന്നത്.
ഗൂഡല്ലൂർ പഴയ ബസ്റ്റാൻഡിൽ റോഡ് ഉപരോധ സമരം നടത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എം.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. നെടുഞ്ചഴിയൻ, കെ. സഹദേവൻ, എ. മുഹമ്മദ് ഗനി, ഭുവനേശ്വരൻ, തുയിൽമേഘം, രവികുമാർ, മുരുകൻ, അരവിന്ദൻ, യോഗശശി, ലക്ഷ്മണൻ തുടങ്ങിയവർ സംബന്ധിച്ചു.