ലഹരിക്കേതിരേ ഫ്ളാഷ് മോബും ബോധവത്കരണവും നടത്തി
1574317
Wednesday, July 9, 2025 6:01 AM IST
വാഴവറ്റ: സെന്റ് സെബാസ്റ്റ്യൻസ് എഎൽപി സ്കൂൾ വിദ്യാർഥികൾ കാരാപ്പുഴ ഉദ്യാന പരിസരത്ത് ലഹരിക്കെതിരേ വിവിധ പരിപാടികൾ നടത്തി. ബോധവത്കരണം, ഫ്ളാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശ കൈമാറ്റം, ഒപ്പുശേഖരണം, കടകളിൽ സ്റ്റിക്കർ പതിക്കൽ, ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ നടന്നു.