മാനന്തവാടി ഗവ.കോളജ് വളപ്പിലെ മൂന്നാമത് താത്കാലിക സ്ഥാപനമായി റൂസ കോളജ്
1574313
Wednesday, July 9, 2025 6:01 AM IST
മാനന്തവാടി: ഗവ.കോളജ് വളപ്പില്‍ തത്കാലം പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ വിദ്യാഭ്യാസ സ്ഥാപനമായി റൂസ മോഡല്‍ ഡിഗ്രി കോളജ്. കാമ്പസിലെ ഓള്‍ഡ് ബ്ലോക്കിലാണ് റൂസ കോളജ് പ്രവര്‍ത്തനം തുടങ്ങുന്നത്. വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജും പി.കെ. കാളന് മെമ്മോറിയില്‍ കോളജും ഇതേ കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നു.
1981ല്‍ താത്ക്കാലിക ഷെഡിലാണ് രണ്ട് പ്രി ഡിഗ്രി ബാച്ചും 400 വിദ്യാര്‍ഥികളുമായി മാനന്തവാടി ഗവ. കോളജ് ആരംഭിച്ചത്. 1982ല്‍ സ്വന്തം കെട്ടിടമായി. 1996 വരെ കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലായിരുന്നു.
പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലായി. ആധുനിക സൗകര്യങ്ങളടെ നിര്‍മിച്ച കെട്ടിടത്തിലേക്ക് 1998ല്‍ പ്രവര്‍ത്തനം മാറ്റി. 1999ല്‍ ജില്ലയ്ക്ക് അനുവദിച്ച എന്‍ജിനിയറിംഗ് കോളജ് 2008 വരെ ഗവ.കോളജ് കാമ്പസിലെ ഓള്‍ഡ് ബ്ലോക്കിലാണ് പ്രവര്‍ത്തിച്ചത്.
2008 മുതല്‍ 2025 വരെയാണ് ഐഎച്ച് ആര്‍ഡിക്ക് കീഴില്‍ പി.കെ. കാളന് മെമ്മോറിയല്‍ കോളജിന്റെ പ്രവര്‍ത്തനം ഇവിടെ നടന്നത്. നിലവില്‍ കോളജില്‍ 736 വിദ്യാര്‍ഥികളും 72 അധ്യാപകഅനധ്യാപക ജീവനക്കാരുമുണ്ട്.
നാല് പിജി, അഞ്ച് യുജി കോഴ്സുകളും മൂന്നു ഗവേഷണ കേന്ദ്രങ്ങളും കോളജിലുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 20 കോടി രൂപയുടെ പ്രവൃത്തി കാമ്പസില്‍ ആരംഭിച്ചിട്ടുണ്ട്.