ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കാത്തതിനു പിന്നിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പിടിവാശി: കെ.എൽ. പൗലോസ്
1574312
Wednesday, July 9, 2025 6:01 AM IST
സുൽത്താൻ ബത്തേരി: സൗകര്യങ്ങൾ ഉണ്ടായിട്ടും ബത്തേരി താലൂക്ക് ഗവ.ആശുപത്രിയാക്കാത്തത് സിപിഎം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പിടിവാശി മൂലമാണെന്നു കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്.
മാതൃ-ശിശു സംരക്ഷണത്തിന് 25 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രി വളപ്പിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുക, ആരോഗ്യമേഖലയിൽ ആവർത്തിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് ബത്തേരി, മീനങ്ങാടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്കു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടഭാഗം തകർന്ന് വീട്ടമ്മ മരിക്കുകയും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാൽ മരിക്കാനിടയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറയുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി രാജിക്ക് തയാറാകണമെന്ന് പൗലോസ് ആവശ്യപ്പെട്ടു. ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, നേതാക്കളായ കെ.ഇ. വിനയൻ, കെ.കെ. വിശ്വനാഥൻ, ഡി.പി. രാജശേഖരൻ, എൻ.യു. ഉലഹന്നാൻ, നിസി അഹമ്മദ്, അഡ്വ.പി.ഡി. സജി, എടക്കൽ മോഹനൻ, ബീന ജോസ്, ഒ.ആർ. രഘു, അമൽ ജോയി, ജിനി തോമസ്, ബാലൻ മൂട്ടക്കൊല്ലി, ബാബു പഴുപ്പത്തൂർ, സതീഷ് പൂതിക്കാട്, ഷിനോ കടുപ്പിൽ, ജോണി പുൽപ്പള്ളി, കെ.ജി. ബാബു, പ്രഭാകരൻ ഇരുളം, കെ.കെ. പോൾസണ്‍, മനോജ് ചന്ദനക്കാവ്, ഐസക് വാകേരി, സനൽ അന്പലവയൽ, ഷിജു കൊഴുവണ, കെ.വി. ബാലകൃഷണൻ, ജയാനന്ദൻ വടക്കനാട് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യരംഗം കുത്തഴിഞ്ഞ പുസ്തകം: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: വൈത്തിരി, കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യരംഗം കുത്തഴിഞ്ഞ പുസ്തക പോലെയായെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ ചികിത്സയ്ക്ക് ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നും രോഗ നിർണയ സംവിധാനങ്ങളും ഇല്ലാത്ത സ്ഥിതിയാണെന്നും അപ്പച്ചൻ പറഞ്ഞു.
വൈത്തിരി ബ്ലോക്ക് പ്രസിഡന്റ് പോൾസണ്‍ കൂവക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി.ജെ. ഐസക്, മെംബർ പിപി ആലി, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിനു തോമസ്, ശോഭനകുമാരി, നജീബ് കരണി, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്‍േറാ ജോസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും പി.വി. ആന്റണി നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരായ എ.എ. വർഗീസ്, പി.കെ. വർഗീസ്, ഷാജി വട്ടത്തറ, സി.സി. തങ്കച്ചൻ, ജോയി തൊട്ടിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.