ലഹരി വ്യാപനം: പുതുതലമുറ ജാഗ്രത പുലർത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
1574314
Wednesday, July 9, 2025 6:01 AM IST
കണിയാന്പറ്റ: ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിക്കുന്നതിൽ പുതുതലമുറ ജാഗ്രത പുലർത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം പി.പി. ആലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, അരുണ്‍ദേവ്, പി.പി. മുഹമ്മദ് ഷാമിൽ, ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, ബിൻഷാദ് കെ. ബഷീർ, ഡിന്റോ ജോസ്, ഒ.വി. അപ്പച്ചൻ,
നജീബ് കരണി, കെ.വി. രജിത, ബിനു ജേക്കബ്, സന്ധ്യ ലിഷു, നിത്യ ബിജുകുമാർ, താരിഖ് കടവൻ, വി.എൻ. വിനോദ്, ശകുന്തള സജീവൻ, ടി.ടി. ദേവസ്യ, എം.എ. മജീദ്, വി.പി. ഹിബത്തുള്ള, കെ. അനൂപ്, ഷിബു കരണി, നൗഷാദ് പാറമ്മൽ എന്നിവർ പ്രസംഗിച്ചു.