മഹാസമാധി ദിവ്യജ്യോതിരാനയനം പന്മന ആശ്രമത്തിൽ
1546874
Wednesday, April 30, 2025 6:45 AM IST
ചവറ : പന്മന ആശ്രമത്തിൽ നടന്ന 101-ാമത് മഹാഗുരു ചട്ടമ്പി സ്വാമി സമാധിവാർഷികസമ്മേളനത്തോടനുബന്ധിച്ച് മഹാസമാധി ദിവ്യജ്യോതിരാനയനം നടത്തി.
പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ സമാധി സ്മാരക മണ്ഡപത്തിൽ നിന്നും താലപ്പൊലി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടു കൂടി മഹാസമാധി ജ്യോതിസ് ഗരുഡ ധ്വജാനന്ദ സ്വാമികളുടേയും സന്യാസിമാരുടേയും നേതൃത്വത്തിൽ മഹാസമാധിപീഠത്തിലേക്ക് ആനയിച്ചു.
തുടർന്ന് മഹാസമാധി ദിവ്യ മുഹൂർത്തത്തിൽ സമാധിപീഠത്തിൽ ജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം തുടങ്ങിയ പൂജകൾ തീർഥപാദപരമ്പരയുടെ പരമാചാര്യൻ പ്രജ്ഞാനാനന്ദ തീർഥപാദസ്വാമികളുടെയും മഹാമണ്ഡലേശ്വർ ആനന്ദഭവനം ഭാരതി സ്വാമികളുടെയും നേതൃത്വത്തിൽ നടത്തി.