സാംസ്കാരിക-നാടകാവതരണ സദസ് സംഘടിപ്പിച്ചു
1546867
Wednesday, April 30, 2025 6:40 AM IST
കൊല്ലം : നിറവ് ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസും നാടക അവതരണവേദിയും സംഘടിപ്പിച്ചു. കടപ്പാക്കട ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ദി ബ്ലാങ്കറ്റ്’ (കരിന്പടം) എന്ന നാടകത്തിന്റെ അവതരണ അരങ്ങേറ്റമാണ് കുറിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അഡ്വ.കെ.പി.സജിനാഥ് നിർവഹിച്ചു.
സാഹിത്യകാരൻ എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു. എം.കെ.കരിക്കോട്, കെപിഎസി ലീലാകൃഷ്ണൻ, രമാഭായി, അജിത്ത് മാടൻനട എന്നിവർ പ്രസംഗിച്ചു.