കുടുംബശ്രീ നഗരോത്സവം 2025 സംഘടിപ്പിച്ചു
1547280
Thursday, May 1, 2025 6:52 AM IST
പുനലൂര്‍ : സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി സംസ്ഥാന കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന ചലനം മെന്റര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നഗരരോത്സവ് 2025 സംഘടിപ്പിച്ചു. കെ കൃഷ്ണപിള്ള സാംസ്കാരിക നിലയത്തില്‍ നടന്ന നഗരോത്സവ് 2025 ചെയര്‍പേഴ്സണ്‍ കെ പുഷ്പലത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് രഞ്ജിത്ത് രാധാകൃഷ്ണന് അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്സണ്‍ സുശീലാ രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. പി.എ .അനസ്, ബിനോയ് രാജന്, പ്രിയ പിള്ള, മുന്‍ ചെയര്‍മാൻരായ എം .എ .രാജഗോപാല്‍, നിമ്മി എബ്രഹാം ,മുന്‍ വൈസ് ചെയര്മാന്മാരായ വി .പി .ഉണ്ണികൃഷ്ണന്, ഡി .ദിനേശന്, കൗണ്‍സിലര്‍ ജി .ജയപ്രകാശ്, റസൂല്‍ ബീവി, മോനിഷ അജീവ്, ഷാമില, ഷെമി ഗണേശന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികച്ച അയല്‍ക്കൂട്ടമായി കാഞ്ഞിരമല സൗഭാഗ്യയും ഹൈസ്കൂള്‍ വാര്‍ഡ് മികച്ച എ ഡി എസായും തെരഞ്ഞെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.