സ്വീകരണം നൽകി
1546865
Wednesday, April 30, 2025 6:40 AM IST
കൊല്ലം : അഖിലകേരള അഭിഭാഷക കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ അഡ്വ. വൈക്കം വി.എൻ.നാരായണപിള്ള സ്മാരക ട്രോഫി നേടിയ കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷക കലാകാരന്മാർക്ക് കൊല്ലം ബാർ അസോസിയേഷനിൽ സ്വീകരണം നൽകി.
കലാതിലകമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം ബാറിലെ അഡ്വ.പാർവതി ജയനെ അഭിനന്ദിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഓച്ചിറ എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാർ കൗൺസിൽ അംഗം അഡ്വ.പി. സജീവ് ബാബു, നാടക സംവിധായകനും നടനുമായ അഡ്വ. വി.എച്ച്.സത്ജിത്,സെക്രട്ടറി അഡ്വ.എ.കെ.മനോജ്, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ പ്രസംഗിച്ചു.