റോഡ് പുനരുദ്ധാരണത്തിന് രണ്ടുകോടി അനുവദിച്ചു
1546840
Wednesday, April 30, 2025 6:28 AM IST
കൊല്ലം: കോർപറേഷനു കീഴിലെ ബൈപ്പാസ്- എസ്എൻ പബ്ലിക് സ്കൂൾ- രണ്ടാം നമ്പർ റോഡിന്റെ പുനരുദ്ധാരണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു.
ഇരവിപുരം നിയോജകമണ്ഡലത്തിൽപെട്ട 450 മീറ്റർ റോഡാണ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയത്.
റോഡിന്റെ നിർമാണ പ്രവൃത്തികൾ ടെണ്ടർ ചെയ്ത് എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അറിയിച്ചു.