കൊല്ലം പുസ്തകോത്സവം 10 മുതല്‍ 13 വരെ ഗവ.ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍
1547275
Thursday, May 1, 2025 6:52 AM IST
കൊല്ലം : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തിൽനടത്തുന്ന കൊല്ലം പുസ്തകോത്സവം 10 മുതല്‍ 13 വരെ കൊല്ലം ഗവ.ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്ന എം.ടി. വാസുദേവന്‍നായര്‍ നഗറില്‍ നടക്കും. കേരളത്തിലെഎഴുപതോളം പ്രസാധകര് പുസ്തകോത്സവത്തിൽ പങ്കെടുക്കും.
ജില്ലയിലെ ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റ് ഉപയോഗിച്ച് എല്ലാ ഗ്രന്ഥശാലകളും ആവശ്യമുള്ള പുസ്തകങ്ങള്‍ പ്രസാദകരിൽ നിന്ന് വാങ്ങുന്നതാണ്. പുസ്തകപ്രകാശനങ്ങള്‍, സെമിനാറുകള്‍, അനുസ്മരണങ്ങള്‍, കലാപരിപാടികള്‍ എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭാരവാഹികളായ കെ. ബി. മുരളീകൃഷ്ണന്, ഡി. സുകേശന് എന്നിവര്‍ അറിയിച്ചു.