കെഎംഎംഎല്ലില്‍ 'സര്‍ഗവസന്തം' ദ്വിദിന ശില്പശാല
1547266
Thursday, May 1, 2025 6:44 AM IST
ചവറ : കുട്ടികളിലെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി വിദ്യാര്‍ഥികള്‍ക്കായി കെ എം എം എല്ലില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല 'സര്‍ഗവസന്തം' അഞ്ചിനും ആറിനും നടക്കും.
കെ എം എം എല്‍ ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പന്മന, ചവറ പഞ്ചായത്തുകളിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുളള കുട്ടികള്‍ക്കും കെ എം എം എല്‍ ജീവനക്കാരുടെ മക്കള്‍ക്കുമാണ് ശില്പശാലയില് പ്രവേശനം.
കഥാരചന, കവിതാ രചന, ചിത്രരചന, മാജിക്, വ്യക്തിത്വ വികസനം, ടി.വി അവതരണം, അഭിനയം എന്നീ മേഖലകളില്‍ പ്രമുഖരായ അദ്ധ്യാപകര്‍ ശില്പശാലയില് പരിശീലനം നല്‍കും. കുട്ടികള്‍ രചിക്കുന്ന സ്ക്രിപ്റ്റിനെ ആധാരമാക്കിയുള്ള ഹ്രസ്വ ചിത്ര നിര്‍മ്മാണവും ശില്പശാലയില് നടക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ് നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: എ. ജെ.മിറാഷ് - 8547952985, ടി.എസ്. സിറാജ്-7012409013.