ഒൻപതു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 60വർഷം കഠിനതടവും 1,50,000 പിഴയും
1547263
Thursday, May 1, 2025 6:44 AM IST
കൊട്ടാരക്കര : ഒൻപതു വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മൈലം സ്വദേശി ജേക്കബിനെ 60 വർഷം കഠിന തടവിനും 150000 രൂപയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതി കുട്ടിയെപല തവണകളായി പീഡിപ്പിച്ചു . പിഴ അടച്ചില്ലായെങ്കിൽ 18 മാസം കൂടി അധികം തടവ് അനുഭവിക്കണം. പിഴത്തുക വിക്ടിം കോമ്പൻസേഷൻ ആയി നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകൃഷ്ണൻ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തു ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു . കൊട്ടാരക്കര ഡി വൈ എസ് പി ബൈജുകുമാർ ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ: ഷിഗു സി തോമസ് ഹാജരായി.