100 ശതമാനം വിജയം കൊയ്ത് കൊട്ടിയം ഓക്സീലിയം സ്കൂൾ
1547267
Thursday, May 1, 2025 6:44 AM IST
കൊട്ടിയം : ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ 100ശതമാനം വിജയത്തിന്റെ ആഹ്ളാദത്തിലാണ്. 10 ാം ക്ലാസിൽ 66 കുട്ടികൾ പരീക്ഷ എഴുതിയതിൽ റേച്ചൽ സാറാ ജോൺ 97 ശതകമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി. 36 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 27 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി.
12-ാം ക്ലാസിൽ 17 കുട്ടികൾ പരീക്ഷ എഴുതിയതിൽ സയൻസ് വിഭാഗത്തിൽ നിന്ന് 89ശതമാനം മാർക്കോടെ സോനാ സാജനും കൊമേഴ്സ് വിഭാഗത്തിൽ നിന്ന് 76ശതമാനം മാർക്കോടെ അമൃത് എൽ . ഉം ഒന്നാം സ്ഥാനത്ത് എത്തി. അതിൽ 12 കുട്ടികൾ ഡിസ്റ്റിംഗഷനും 3 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി.