ഭീകരവാദത്തിനെതിരെ സ്നേഹജ്വാല
1547261
Thursday, May 1, 2025 6:34 AM IST
അഞ്ചല്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുകോൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭീകരതക്കെതിരെ സ്നേഹ ജ്വാല സംഘടിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അനിൽ പൊയ്കവിള അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ട്രഷറർ സലീം, ചന്ദ്രശേഖരൻ പിള്ള, ചന്ദ്രൻപിള്ള, സജീന ഷിബു, അൻസർ സൈഫുദ്ദീൻ, ക്രിസ്റ്റി ഷാനവാസ്, ബാബു, യാഹ്യയാഖാൻ, ഷൗക്കത്ത് കൂപ്പിൽ, ഷംനാദ്, മുനീർ, അക്ബർ ഷാ എന്നിവർ സ്നേഹജ്വാലക്ക് നേതൃത്വം നൽകി.