കുളമുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമ തിരുനാളും കൺവൻഷനും
1546838
Wednesday, April 30, 2025 6:28 AM IST
കുളമുടി : സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ തിരുനാളും കൺവൻഷനും മൗണ്ട് താബോർ ആശ്രമത്തിലെ സിഐ ഗീവർഗീസ് റന്പാന്റെ ആറാമത് ഓർമയും ആരംഭിച്ചു. കൊല്ലം ഭദ്രസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസിന്റെ മുഖ്യകാർമികത്വത്തിൽ 27ന് ആരംഭിച്ച പരിപാടി മേയ് രണ്ടിന് സമാപിക്കും.
ഇന്ന് സെന്റ് മേരീസ് മൗണ്ട് ടാബോർ ദയറാ ചാപ്പലിൽ രാവിലെ 6.30ന് പ്രഭാത നമ സ്കാരം ,ഏഴിന് ഫാ. ആൻഡ്രൂസ് വർഗീസ് തോമസിന്റെ കാർമിക്വത്തിൽ വിശുദ്ധ കുർബാന, വൈകുന്നേരം 6.15ന്, സന്ധ്യാനമസ്കാരം, രാത്രി 7.15ന് വചന ശുശ്രൂഷ. നാളെ സിഐ ഗീവർഗീസ് റന്പാന്റെ ആറാമത് ഓർമ. കുളമുടി സെന്റ് മേരീസ് മൗണ്ട് താബോർ ദയറാ ചാപ്പലിൽ രാവിലെ 7.30ന് വിശുദ്ധകുർബാന, 9.30ന് അനുസ്മരണ സമ്മേളനം.
രണ്ടിന് രാവിലെ എട്ടിന് കൊല്ലം ഭദാസനാധീപൻ ഡോ. ജോസഫ് മാർ ദിവാന്നിയോസും ഫാ.അനു അലക്സ്, ഫാ.ഗീവർഗീസ് ജേക്കബ് എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന. 10ന് സമ്മാനവിതരണം, തുടർന്ന് വെച്ചൂട്ട്, 11ന് കൊടിയിറക്ക്.