പഠന ശിബിരം സംഘടിപ്പിച്ചു
1546866
Wednesday, April 30, 2025 6:40 AM IST
കൊട്ടാരക്കര:വിശ്വകർമ സർവീസ് സൊസൈറ്റി ശാഖ ഭാരവാഹികൾക്കായി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ പഠന ശിബിരം നടത്തി. സദാനന്ദപുരം അവധൂത ആശ്രമത്തിൽ വച്ചു നടന്ന ഏകദിന പഠന ശിബിരം താലൂക്ക് യൂണിയൻ പ്രസിഡന്റ് മുരളി യദുകുലത്തിന്റെ അധ്യക്ഷതയിൽ അവധൂത ആശ്രമം മഠധിപതി സ്വാമി ചിദാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
മൊട്ടിവേഷൻ സ്പീക്കറും വിദ്യാഭ്യാസ വിചക്ഷണനുമായ ബാബു പള്ളിപ്പാട്ട്, റിട്ടേർഡ് ഡപ്യുട്ടി കളക്ടർ ബി.അനിൽകുമാർ, ഡയറക്ടർ ബോർഡ് മെമ്പർ മുരുകൻ പാളയത്തിൽ, അഡീഷണൽ പബ്ലിക്ക് പ്രോസികുട്ടർ അഡ്വ.രാജ് മോഹൻ, യൂണിയൻ സെക്രട്ടറി മോഹനൻ ആചാരി, ജോയിന്റ് സെക്രട്ടറി ജനാർദനൻ ആചാരി,
യൂണിയൻ ട്രഷറർ കൃഷ്ണൻ രാമസ്വാമി, ഡയറക്ടർ ബോർഡ് മെമ്പർമാരായ എം.അനൂപ്, ആർ.വിജയൻ, വൈസ് പ്രസിഡന്റുമാരായ കെ.സി.നടരാജൻ ആചാരി, ഡോ.എൻ.മോഹൻ, ബിജു പുലരി, ആദിത്യ കൃഷ്ണൻ എന്നിവർ പഠന ശിബിരത്തിൽ പങ്കെടുത്തു.