ശക്തമായ കാറ്റില്‍ കുളത്തൂപ്പുഴയിൽ വ്യാപക കൃഷി നാശം
1547258
Thursday, May 1, 2025 6:34 AM IST
അഞ്ചല്‍ : വേനല്‍ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ കുളത്തൂപ്പുഴയിൽ വ്യാപക കൃഷി നാശം. കുളത്തൂപ്പുഴ പതിനൊന്നാംമൈല്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ സുബൈറിന്റെ കൃഷിവിളകളില്‍ ഭൂരിഭാഗവും കാറ്റിൽ നശിച്ചു. വിളവെടുപ്പിന് പാകമായ 90 ഓളം വാഴകളും, നിരവധി വാഴ തൈകളുമാണ് പൂർണമായും നശിച്ചത്.
കമുക് അടക്കമുള്ള വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. മകളുടെ വസ്തുവില്‍ ബാങ്ക് വായ്പ എടുത്തായിരുന്നു സുബൈര്‍ കൃഷി നടത്തിവന്നിരുന്നത്. പാകമായ വാഴകള്‍ നശിച്ചത്തോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സുബൈര്‍. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. സുബൈറിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.