കരവാളൂർ നിത്യസഹായമാതാ പള്ളിയിൽ തിരുനാൾ ആഘോഷം
1546837
Wednesday, April 30, 2025 6:28 AM IST
പുനലൂർ: കരവാളൂർ നിത്യസഹായമാതാ പള്ളിയിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ ജെരാർദിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം മേയ് രണ്ടു മുതൽ 11 വരെ നടക്കും.രണ്ടിന് വൈകുന്നേരം 4.30ന് കൊടിയേറ്റ് ഫാ. ക്രിസ്റ്റീൻ ചക്കാനിക്കുന്നേൽ നിർവഹിക്കും .തുടർന്ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം,നൊവേന, വാർഷിക ധ്യാനം.
മൂന്നിന് വൈകുന്നേരം 4 .30ന് ജപമാല,വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്, വാർഷിക ധ്യാനം. നാലിന് വൈകുന്നേരം 4. 30ന് ജപമാല,വിശുദ്ധ കുർബാന, പ്രസംഗം, എന്നിവ നടക്കും.
അഞ്ചിന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം. ആറിന് വൈകുന്നേരം 4 .30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം. ഏഴിന് രാവിലെ 9 .30ന് ജപമാല വിശുദ്ധ കുർബാന, പ്രസംഗം, ആരാധന. എട്ടിന് വൈകുന്നേരം 4.30ന് ജപമാല,വിശുദ്ധ കുർബാന, പ്രസംഗം, നൊവേന.
ഒന്പതിന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം. 10ന് വൈകുന്നേരം നാലിന് ജപമാല വിശുദ്ധ കുർബാന, പ്രസംഗം, 5.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 11ന് ആഘോഷമായ തിരുനാളിനോട് അനുബന്ധിച്ച് രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ആദ്യകുർബാന സ്വീകരണം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ക്രിസ്റ്റീൻ ചക്കാനിക്കുന്നേൽ അറിയിച്ചു.