മൗണ്ട് കാർമലിന് ഇക്കുറിയും വിജയത്തിളക്കം
1547271
Thursday, May 1, 2025 6:44 AM IST
കൊല്ലം: മൗണ്ട് കാർമലിന് ഇക്കുറിയും വിജയത്തിളക്കം. ഐസി എസ് ഇ വിഭാഗത്തിൽ 184 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 30 പേർക്ക് 90 ശതമാനവും 83 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. ഐഎസ് സി വിഭാഗത്തിൽ 56 കുട്ടികൾ പരീക്ഷ എഴുതിയതിൽ 17 പേർക്ക് 90 ശതമാനവും
39 പേർക്ക് ഡിസ്റ്റിംഗ്ഷനും കിട്ടി.
ഐസി എസ് ഇ വിഭാഗത്തിൽ മിത്ര ലക്ഷ്മി 97.4 ശതമാനം മാർക്കോടെഒന്നാംസ്ഥാനവും ജാനെറ്റ് ജോയ് 96.2 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനവും അനഘ സന്തോഷ്, ഭദ്ര.എസ്. നായർ എന്നിവർ 95.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐഎസ്സി സയൻസ് വിഭാഗത്തിൽ ഡി. ആർ. മീനാക്ഷി, ദിയ മനോജ് എന്നിവർ 96.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം പങ്കിട്ടു.എസ്.ആഫ്ര രണ്ടാം സ്ഥാനവും, ദിയ സജീവ്,സൂര്യ തേജ എന്നിവർ 95.25 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും പങ്കിട്ടു.
കോമേഴ്സ് വിഭാഗത്തിൽ എസ് .പൂജക്കാണ് ഒന്നാം സ്ഥാനം. 83.75 ശതമാനം മാർക്കാണ് പൂജക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരി ജെ. ദർശനക്ക് 83.25 ശതമാനവും മൂന്നാംസ്ഥാനം നേടിയ നന്ദന അനിൽകുമാറിന് 80 ശതമാനം മാർക്കും ലഭിച്ചു.