മുട്ടത്തുവർക്കി അക്ഷര പീഠം അവാർഡ് വി.എസ്. അജിത്തിന്
1547276
Thursday, May 1, 2025 6:52 AM IST
കൊല്ലം: സാഹിതീസംഗമവേദി സാഹിത്യകൂട്ടായ്മയുടെ നാലാമത് മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡിന് എഴുത്തുകാരൻ വി. എസ്. അജിത്തിന്റെ “പെൺഘടികാരം"എന്ന ചെറുകഥ സമാഹാരം അർഹത നേടി. 25001 രൂപയും, ഫലകവും അടങ്ങുന്ന അവാർഡ്. സാഹിതീസംഗമവേദിയുടെവാർഷികത്തോടനുബന്ധിച്ച് ശിവഗിരി വർക്കല ക്ലബിൽ 11 ന് ഉച്ചകഴിഞ്ഞ് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ സമർപ്പിക്കും.
പ്രത്യേക ജൂറി പുരസ്കാരത്തിന് ടി.കെ .ശങ്കരനാരായണന്റെ അഗ്രഹാര കഥകളും ശശി കുറുപ്പിന്റെ ബുദ്ധൻ ചിരിക്കുന്നു ചെറുകഥാസമാഹാരവും അർഹത നേടി.10001 രൂപയും അവാർഡും ഫലകവും അടങ്ങുന്ന നാലാമത് മാധവികുട്ടി കവിതാപുരസ്കാരത്തിന് ഉമാദേവി തുരുത്തേരിയുടെപ്രണയത്തിന്റെ ജലവിരലുകളും പ്രത്യേക ജൂറി പുരസ്കാരത്തിന് ഡോ എസ്. ദിവ്യയുടെ “വൃക്ഷമനുഷ്യനും" സന്തോഷ് വാര്യർ പന്തളീയന്റെ "അശാന്തിപർവവും” അർഹത നേടി.
പത്രസമ്മേളനത്തിൽ സാഹിതി സംഗമവേദി പ്രസിഡന്റ് ബാലചന്ദ്രൻ ഇഷാര, മോഹൻദാസ് എവർഷൈൻ, ശിവരാജൻ കോവിലഴികം അഡ്വ. വി. വി .ജോസ് കല്ലട എന്നിവർ പങ്കെടുത്തു.