ദേവിക പ്രിയദർശനിയെ ആദരിച്ചു
1546864
Wednesday, April 30, 2025 6:40 AM IST
ചാത്തന്നൂർ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാത്തന്നൂർ സ്വദേശിനി ദേവിക പ്രിയദർശനിയെ ചാത്തന്നൂർ സിറ്റിസൺസ് ഫാറം ആദരിച്ചു.
സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി.ദിവാകരന്റെ നേതൃത്വത്തിൽ വി.വിജയ മോഹനൻ, കവി ചാത്തന്നൂർ വിജയനാഥ്, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.ശശിധരൻ എന്നിവർ ദേവിക പ്രിയദർശിനിയുടെ വീടായ ആതിരയിൽ എത്തിയാണ് ആദരിച്ചത്.
പിതാവ് അയ്യപ്പൻപിള്ളയും മാതാവ് രാധികാപ്രിയദർശിനിയും ചടങ്ങിൽ പങ്കെടുത്തു.