ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1547278
Thursday, May 1, 2025 6:52 AM IST
കൊട്ടാരക്കര:എഴുകോൺ:പോച്ചംകോണം പാറയ്ക്കൽ ശ്രീ ഭദ്രാ ദേവീക്ഷേത്രത്തിന്സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാംസ്വിച്ച്ഓൺ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.വാർഡ് മെമ്പർ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ .രതീഷ് കിളിത്തട്ടിൽ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹർബാൻ,പഞ്ചായത്ത് മെമ്പർ ആതിരാ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. മഹേഷ് പാറയ്ക്കൽ, ഷാബു ബലഭദ്രൻ, ഹിരൺമോഹൻ,അജീഷ്, പ്രോംജിത്ത്, അപ്പു,സുനിൽ കുമാർ, സുരേഷ് കുമാർ, പുഷ്പ, തങ്കച്ചി, പ്രേമ, സൗമ്യ, ലൈല, അനീഷാ മോൾ,കസ്തൂര്‍ബ, സിന്ധു,അമലു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.