ഇലക്ട്രിക്കൽ എക്സ്പോ ഇന്നുമുതൽ കൊല്ലത്ത്
1547265
Thursday, May 1, 2025 6:44 AM IST
കൊല്ലം: കെഎസ്ഇബി എൻജിനീയേഴ്സ് അസോസിയേഷന്റെവാർഷിക ജനറൽ ബോഡി യോഗത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്കൽ എക്സ്പോ ഇന്നു മുതൽ നാലുവരെ കൊല്ലം ആശ്രാമം ശ്രീനാരയണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കും. ഇന്ന് രാവിലെ പത്തിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മേയർ ഹണി ബഞ്ചമിൻ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജ് തുടങ്ങിയവർ സംബന്ധിക്കും.
എക്സിബിഷനിൽ അമ്പതോളം സ്റ്റാളുകൾ ഉണ്ടാകും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.സമാപന സമ്മേളനം മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തും.