ഐആർഇ കമ്പനി പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചു
1547259
Thursday, May 1, 2025 6:34 AM IST
ചവറ : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആർഇഎൽ കമ്പനിയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. കമ്പനിയിലെ സ്ഥിരം ജീവനക്കാർ, ഫോറം ജീവനക്കാർ എന്നിവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത മാനേജ്മെന്റ് നിലപാടിനെതിരെയാണ് ഐആർഇൽ -സിഐടിയു നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ആശ്രിത നിയമനം നടപ്പിലാക്കുക, നിയമനങ്ങളിൽ മൈനിംഗ് ഏരിയ നിവാസികൾക്ക് മുൻഗണന നൽകുക, സ്ഥിരം ജീവനക്കാർക്കുള്ളതുപോലെ മെഡിക്കൽ ആനുകൂല്യം ഫോറം ജീവനക്കാർക്കും നൽകുക, മാനേജ്മെന്റ്അഴിമതി അവസാനിപ്പിക്കുക, കമ്പനിയുടെ ഖനന ആവശ്യത്തിനായി ഏറ്റെടുത്തിട്ടുള്ള ഭൂമി ഖനനത്തിന് ശേഷം എത്രയും പെട്ടെന്ന് തിരിച്ച് നൽകുക, ഫോറം ജീവനക്കാർക്ക് റിട്ടയർമെൻ്റ് മെഡിക്കൽ സൗകര്യം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.
സമരത്തിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി. മനോഹരൻ നിർവഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ അധ്യക്ഷനായി. എസ് .സുഭാഷ് കുമാർ, ആർ. സുരേന്ദ്രൻ പിള്ള, ജെ .ജോയി, പാർഥസാരഥി, സേവ്യർ, അനിൽകുമാർ, ക്രിസ്റ്റഫർ, രാധാകൃഷ്ണൻ, വർഗീസ്, പൊന്നമ്മ, സജീവ് എന്നിവർ പ്രസംഗിച്ചു.