ധർണ നടത്തി
1546863
Wednesday, April 30, 2025 6:40 AM IST
കുളത്തൂപ്പുഴ : വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്തേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ എത്രയും പെട്ടെന്ന് കുളത്തൂപ്പുഴ പ്രദേശത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുളത്തൂപ്പുഴയിൽ വ്യാപാരികൾ ഇന്നലെ കടകളടച്ച് ഹർത്താൽ ആചരിച്ച് കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി കുളത്തൂപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണയ്ക്ക് വ്യാപാരി വ്യവസായി കുളത്തൂപ്പുഴ യൂണിറ്റ് പ്രസിഡൻ ജോർജ് വർഗീസ് പുളിന്തിട്ട, സെക്രട്ടറി ഷാനവാസ്, ജില്ലാ നേതാക്കളായ പ്രസാദ് കോടിയാട്ട്, ജോസ് ബാലരമ, കുളത്തൂപ്പുഴ വൈഎംസിഎ പ്രസിഡന്റ് കെ.ജോണി, കോൺഗ്രസ് നേതാക്കളായ സാബു ഏബ്രഹാം, റോയ് ഉമ്മൻ, ഷറബുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. കുളത്തൂപ്പുഴയിൽ ഒരു ഫയർ സ്റ്റേഷന്റെ യൂണിറ്റ് ഉണ്ടായിരുന്നെങ്കിൽ ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നത്.