മൈലംകുളത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു
1547256
Thursday, May 1, 2025 6:34 AM IST
കൊട്ടാരക്കര: മൈലംകുളം ഭാഗത്തു ഡെങ്കി പനി പരക്കുന്നു. മഴക്കാലം കൂടി ആയതോടെയാണ് രോഗം വ്യാപകമായി പിടി പെടുന്നത്. മൈലം കുളം വെണ്ടാർ റോഡിന്റെ സമീപത്തു കൂടിയുള്ള കാടു മൂടി കിടക്കുന്നതും വൃത്തിഹീനമായ കനാലുകളിലും കൊതുകിനു വളരുവാൻ പറ്റിയ സാഹചര്യമാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാട് കയറി കിടക്കുന്നതുകൊണ്ട് അവിടെയെല്ലാം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഈ വിവരം വന്നിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കനാലുകളും റോഡുകളും വൃത്തിയാക്കുവാൻ യാതൊരുവിധമായ നടപടിയും ഇതുവരെ എടുത്തിട്ടില്ല.
കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഡെങ്കിപ്പനി മൂലം ആശുപത്രിയിൽ ചികിത്സ തേടി കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ യും പഞ്ചായത്തിന്റെയും ഭാഗത്തുനിന്നും ഈ രോഗത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുകയാണ്.