വാളത്തുംഗൽ സ്കൂളിൽ എസ്പിസി ക്യാമ്പ്
1547277
Thursday, May 1, 2025 6:52 AM IST
കൊല്ലം:വാളത്തുംഗൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിലെ വേനലവധി ക്യാമ്പ് ആരംഭിച്ചു. ഇരവിപുരം എസ്ഐഅർജുൻ അജിത് പതാക ഉയർത്തി. സീനിയർ അധ്യാപികയായ .ഡി. ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരവിപുരം എസ്ഐ ശ്യാം കുമാർ ദ്വി ദിന ക്യാമ്പ്ഉദ്ഘാടനംചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ നിഷ ,സിപിഒ സിംസി സ്റ്റീഫൻ ,സ്കൂൾ ഹെഡ്മാസ്റ്റർ ബിജുഎന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഡി ഡിക്സൺ മോട്ടിവേഷൻ ക്ലാസുംകുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അഡ്വ.പാർഥനും ക്ലാസുകൾ എടുത്തു.ലഹരി വിരുദ്ധ ബോധവൽക്കരണഭാഗമായുള്ള ക്ലാസുകൾ ,പ്രതിജ്ഞ,സംവാദം, പരിപാടികൾ, ഡിജിറ്റൽ അഡിക്ഷൻ ക്ലാസ്, ഫസ്റ്റ് എയ്ഡ് ക്ലാസ്എന്നിവ നടത്തി.