ഐസിഎസ്ഇ/ഐഎസ്സി പരീക്ഷകളിൽ തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിന് നൂറു ശതമാനം വിജയം
1547270
Thursday, May 1, 2025 6:44 AM IST
കൊല്ലം :അഖിലേന്ത്യാ ഐസിഎസ്ഇ/ഐഎസ് സിപരീക്ഷകളിൽ തങ്കശേരി ഇൻഫന്റജീസസ് ആംഗ്ലോ- ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ മുൻ വർഷങ്ങളിലെപ്പോലെ നൂറു ശതമാനം വിജയം ആവർത്തിച്ചു.
ഐസിഎസ്ഇ പരീക്ഷ എഴുതിയ 235 കുട്ടികളിൽ165ഡിസ്റ്റിംഗ്ഷനും70ഫസ്റ്റ്ക്ലാസുംലഭിച്ചു.ഐഎസ് സി പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും 74 പേർ ഡിസ്റ്റിംഗ്ഷൻ നേടി പാസായി.
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽവിഘ്നേഷ് എസ് നായർ 492 (98.4ശതമാനം) മാർക്ക്വാങ്ങി ഒന്നാം സ്ഥാനവും, നിരഞ്ജൻജി.ആർ. 487( 97.4ശതമാനം) മാർക്ക് വാങ്ങി രണ്ടാം സ്ഥാനവും,ശ്രേയസ്പ്രമോദ് 478(95.6ശതമാനം )മാർക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐഎസ് സി പ്ലസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ ഫഹദ്. എസ്.റഹുമാൻ 394 (98.5 ശതമാനം)മാർക്കനേടി ഒന്നാം സ്ഥാനവും, അയന എസ്.കുമാർ 393 (98.3ശതമാനം) മാർക്ക് നേടി രണ്ടാം സ്ഥാനവും, ആൽഡ്രിൻ. എസ്. ജയിംസ് 384(96ശതമാനം) മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോമേഴ്സ് ഗ്രൂപ്പിൽ അഗസ്റ്റിൻ പീറ്റർ 364 (91ശതമാനം) മാർക്ക, അരുൺ ബോസ്കോ മോസസ് 360 (90ശതമാനം) മാർക്ക, ബെൻസൺ എം. 354 (89ശതമാനം ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെന്നും പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി അറിയിച്ചു.