കൊ​ല്ലം : നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് ന​ട​ത്തു​ന്ന സ​ർ​വേ​ക​ളി​ൽ സ​ത്യ​സ​ന്ധ​വും വ​സ്തു​നി​ഷ്ഠ​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി വി​ക​സി​ത ഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് ജോ​മോ​ൻ കു​ഞ്ച​റ​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക, സേ​വ​ന​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തൊ​ഴി​ൽ ല​ഭ്യ​ത, തൊ​ഴി​ലി​ല്ലാ​യ്മ, ജീ​വി​ത നി​ല​വാ​ര​ത്തെ സം​ബ​ന്ധി​ക്കു​ന്ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ സ​ർ​വേ​ക​ൾ എ​ന്നി​വ​യെ പ​റ്റി റാ​ലി​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ജി​ല്ലാ സ്റ്റേ​റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​വി​ജ​യ​കു​മാ​റും കൊ​ല്ലം ചി​ൽ​ഡ്ര​ൻ​സ് ഹോം ​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ. ​ന​വാ​ബും ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​നീ​ഷ​യും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.