നിർധന കുടുംബത്തിന് ചങ്ങായീസിന്റെ സഹായഹസ്തം
1546839
Wednesday, April 30, 2025 6:28 AM IST
കൊട്ടാരക്കര : സ്വന്തമായിട്ട് വസ്തുവോ വീടോ ഇല്ലാത്ത അഞ്ചൽ ഏരൂർ പഞ്ചായത്തിൽ അയിലറ ചരുവിള വീട്ടിൽ വിധവയും രോഗിയുമായ കെ.രാജിക്കും രോഗിയായ മകൻ രതീഷിനും ജീവകാരുണ്യ പ്രവർത്തകൻ അലക്സ് മാമ്പുഴയുടെ നേതൃത്വത്തിൽ വീടുവച്ച് നൽകുന്നു.
അലക്സ് മാമ്പുഴ ദാനമായി നൽകിയ ഭൂമിയിൽ ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമിച്ച് നൽകുന്നത്. വീടിന്റെ കട്ടള വയ്പ് കർമം വികാരി ഫാ. മോൻസി ഫിലിപ്പ് നിർവഹിച്ചു.
ദിദീപ് റിച്ചാർഡ്, ലൂക്കോസ് ജോൺ,അലക്സ് മാമ്പുഴ, ഷെഫീക്ക്, മധുസൂദനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.മൂന്നുമാസത്തിനകം വീടിന്റെ പണികൾ പൂർത്തീകരിച്ച് ഈ കുടുംബത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.