പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
1547279
Thursday, May 1, 2025 6:52 AM IST
കുളത്തൂപ്പുഴ: ഡിവൈ എഫ് ഐകുളത്തുപ്പുഴ ഈസ്റ്റ്,വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പദ്ധതി രൂപീകരണത്തിൽ യുവജനങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ഡി വൈ എഫ് ഐ ഈസ്റ്റ് വേസ്റ്റ് കമ്മറ്റികൾ തയാറാക്കിയ രൂപരേഖയുടെ നിർദേശങ്ങൾ അടങ്ങിയ നിവേദനം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവിക്ക് ഡി വൈ എഫ് ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു നൽകി.
ഈസ്റ്റ് മേഖല സെക്രട്ടറി ഡോ.സനൽസ്വാമിനാഥൻ,സുബിൻ, വെസ്റ്റ് മേഖല സെക്രട്ടറി ഷെഫിൻ, രാജേഷ് , സുജിത്ത്, മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.