യുഡിഎഫ് ധർണ നടത്തി
1546871
Wednesday, April 30, 2025 6:40 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിൽ നടക്കുന്ന അഴിമതി ആരോപണങ്ങൾക്കെതിരേ യുഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തി. അങ്കണവാടി ജീവനക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ദൈനംദിനം വേദനവും വെട്ടി കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.
യുഡിഎഫ് കൺവീനർ റോയ് ഉമ്മൻ ധർണ ഉദ്ഘാടനം ചെയ്തു .യുഡിഎഫ് ചെയർമാൻ സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായ എം.സൈനബ ബീവി, കെ.കെ.കുര്യൻ ,ബ്ലോക്ക് പഞ്ചായത്തംഗം റീന ഷാജഹാൻ ,പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാർ,
സുഭിലാഷ് കുമാർ ,സിസിലി ജോബ്, ഷീല സത്യൻ, കോൺഗ്രസ് മണ്ഡലം നേതാക്കളായ കെ.എസ്.നിസാം, ഡാലി ബാബു ,ജോർജുകുട്ടി, ഷംസുദീൻ, തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.