ഏരൂർ ആലഞ്ചേരിയിൽ നേത്ര പരിശോധന ക്യാമ്പ്
1547255
Thursday, May 1, 2025 6:34 AM IST
അഞ്ചല്‍ : ജാതിക്കും മതത്തിനും അപ്പുറം മനുഷ്യസ്നേഹമാണ് ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന രാഷ്ട്രീയമെന്ന് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഷൈന്‍ബാബു പറഞ്ഞു. ലഹരിക്കെതിരെ മുഴുവന്‍ സ്ഥലങ്ങളിലും വലിയ രീതിയിലുള്ള ബോധവല്കരണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഷൈന്‍ ബാബു പറഞ്ഞു.
ഏരൂര്‍ ആലഞ്ചേരിയില്‍ ഡിവൈഎഫ്ഐ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷൈന്‍ ബാബു.
സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിനുമോൻ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജീവ്, വാര്‍ഡ് മെമ്പര്‍ എസ്.ആര്. മഞ്ജു, നേതാക്കളായ ആനന്ദ്, നിഖില്‍, ഡോ. സനല്‍ എന്നിവര്‍ പ്രസംഗിച്ചു. പുനലൂര്‍ ഭാരത് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്രപരിശോധന ക്യാമ്പ് നടത്തിയത്.