പഴയേരൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇടവക തിരുനാളിന് കൊടിയേറി
1546834
Wednesday, April 30, 2025 6:28 AM IST
അഞ്ചല്‍ : പഴയേരൂര്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ഈവര്‍ഷത്തെ ഇടവക തിരുനാളിനും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനും കൊടിയേറി. കഴിഞ്ഞദിവസം ഇടവക വികാരി ഫാ. ഷോജി വെച്ചൂര്‍ക്കരോട്ട് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
ഈമാസം 27 മുതല്‍ അടുത്തമാസം നാലുവരെ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നൊവേന, സന്ധ്യാനമസ്കാരം, ചെമ്പെടുപ്പ് റാസ, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, വിശുദ്ധകുര്‍ബാന, നേര്‍ച്ച വിളമ്പ് എന്നിവ നടക്കുമെന്ന് ട്രസ്റ്റി സാറാമ്മ ചാക്കോ വൈരമണ്, സെക്രട്ടറി എം.കെ തോമസ് മൂഴിക്കല്‍ എന്നിവര്‍ അറിയിച്ചു
മേയ് ഒന്നു വരെ വൈകുന്നേരം അഞ്ചിന് നൊവേന, സന്ധ്യാപ്രാർഥന, വി. കുർബാന, വചനപ്രാഘോഷണവും, ദിവ്യകാരുണ്യ ആരാധനയും. രണ്ടിന് വൈകുന്നേരം അഞ്ചിന് നൊവേന, സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാന, തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം, നേർച്ചവിളമ്പ്.
മൂന്നിന് വൈകുന്നേരം അഞ്ചിന് ഏഴംകുളം ഹോളി ഫാമിലി മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നൊവേന, സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ റാസയും, ചെമ്പെടുപ്പും ഏഴംകുളം പള്ളിയിൽ നിന്ന് ആരംഭിച്ചു പഴയേരൂർ പള്ളിയിൽ എത്തിചേരും.
നാലിന് രാവിലെ എട്ടിന് പ്രഭാത പ്രാർഥന, വിശുദ്ധകുർബാന, കുട്ടികളുടെ പ്രഥ മ ദിവ്യകാരുണ്യ സ്വീകരണവും തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ.ഡോ.വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അർപ്പിക്കും. തുടർന്ന് നേർച്ചവിളമ്പും കൊടിയിറക്കവും നടക്കും.