സ്വയംസഹായ സംഘങ്ങളുടെ വാർഷിക ആഘോഷം നടത്തി
1546496
Tuesday, April 29, 2025 3:26 AM IST
കല്ലുവാതുക്കൽ :നടയ്ക്കൽ മേൽഭാഗം എൻഎസ്എസ് കരയോഗത്തിൽ വനിതാ സ്വയംസഹായ സംഘങ്ങളുടെ വാർഷിക ആഷോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം നിർവഹിച്ചു. കരയോഗ വൈസ് പ്രസിഡന്റ് പി. പുരുഷോത്തമകുറുപ്പ് അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസ് ടെക്നിക്കൽ അസി. ആർ. ബൈജു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
ഭദ്രത, നന്മ എന്നി സ്വയം സഹായ സംഘത്തിലെ സെക്രട്ടറിമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
കരയോഗം സെക്രട്ടറി പ്രകാശ് കുറുപ്പ്, താലൂക്ക് യൂണിയൻ ഇൻസ്പെക്്ടർ പ്രകാശ്, വനിതാ സമാജം ട്രഷറർ ജലജകുമാരി, എംഎസ്എസ് മേഖല കോർഡിനേറ്റർ അംബിക മൗലിധരൻ, താലൂക്ക് യൂണിയൻ മെമ്പർ എസ്.ആർ. മുരളിധരക്കുറുപ്പ്, താലൂക്ക് യൂണിയൻ പ്രതിനിധി ജെ.രതീഷ്, ജോയിന്റ് സെക്രട്ടറി മോഹനൻ, കമ്മറ്റി അംഗങ്ങളായ അനീഷ്, വനിതാ സമാജം പ്രസിഡന്റ് ഷീല മധു എന്നിവർ പ്രസംഗിച്ചു.