ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യ സമരത്തിൽ മലയാളം ഐക്യവേദിയും
1600734
Saturday, October 18, 2025 5:29 AM IST
കൊട്ടിയം:ഇത്തിക്കരയിൽ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന ജനകീയ പ്രതിഷേധ സത്യഗ്രഹത്തിന്റെ പതിനാറാം ദിവസം മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി പ്ലക്കാട് ശ്രീകുമാർ സത്യഗ്രഹം അനുഷ്ടിച്ചു. ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
ഇത്തിക്കര ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി. രാജു അധ്യക്ഷത വഹിച്ചു. സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്യുസിഐ ജില്ലാ സെക്രട്ടറി ഷൈല കെ. ജോൺ, രാജു ഡി. മംഗലത്ത്, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീനാഗേഷ്, രാജൻ തട്ടാമല, തട്ടാമല മധു, അബ്ദുൾ വഹാബ്, സന്തോഷ്, കവി മൈലക്കാട് സുധീർ കുമാർ,അനിൽകുമാർ, അബ്ദുൾ വഹാബ്, കവി ആദിച്ചനല്ലൂർ മനോഹരൻ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന യോഗത്തിൽ വയമ്പ് സാംസ്കാരിക വേദി ചെയർമാൻ വി.പി. രാജീവൻ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.