വിശ്വാസ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി
1600397
Friday, October 17, 2025 6:10 AM IST
പാരിപ്പള്ളി: അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ തെക്കൻ മേഖല ജാഥയ്ക്ക് പാരിപ്പള്ളിയിൽ സ്വീകരണം നൽകി.
പാരിപ്പള്ളി ജംഗ്ഷനിൽ നടന്ന സ്വീകരണ പരിപാടി ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അധ്യക്ഷനായി.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ അനിൽ മണലുവിള, രവീന്ദ്രക്കുറുപ്പ്, ദൃശ്യ സജീവ്, രാജീവ്, വിഷ്ണു, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.