കൊ​ല്ലം: വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 22.37 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. മ​യ്യ​നാ​ട് കൈ​ത​പ്പു​ഴ​യി​ൽ സു​നി​ൽ മ​ന്ദി​ര​ത്തി​ൽ അ​നി​ൽ​കു​മാ​റാ​ണ് (53) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ​ഴ​യ ക​വാ​ട​ത്തി​ന് സ​മീ​പം ക​ണ്ണ​ന​ല്ലൂ​ർ റോ​ഡി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​രു​പ്പ​തി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ 12 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി ഡാ​ൻ സാ​ഫ് ടീ​മും കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ​മാ​ന​മാ​യ കേ​സി​ൽ മു​മ്പ് ര​ണ്ട് ത​വ​ണ ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ട്രെ​യി​ൻ മാ​ർ​ഗം കൊ​ല്ല​ത്ത് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. ഓ​രോ ത​വ​ണ പി​ടി​യി​ലാ​കു​മ്പോ​ഴും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വീ​ണ്ടും ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് പ​തി​വ്.

നാ​ളു​ക​ളാ​യി ഇ​യാ​ൾ സി​റ്റി ഡാ​ൻ​സ് ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഈ​സ്റ്റ് സി​ഐ അ​നി​ൽ കു​മാ​ർ,എ​സ്ഐ നി​യാ​സ്, എ​എ​സ്ഐ അ​ശ്വ​നി,സി​പി​ഒ രാ​ഹു​ൽ എ​ന്ന​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.