ഐആർഇഎൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ ഉദ്ഘാടനം നടന്നു
1600933
Sunday, October 19, 2025 6:17 AM IST
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആർഇഎൽ കൊച്ചോച്ചിറ ജംഗ്ഷനിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ് റേ യൂണിറ്റ്, ആലപ്പാട് എൽപിസ്കൂളിൽ നിർമിച്ച അസംബ്ലി ഹാൾ എന്നിവയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷനായി. ഐആർഇഎൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത്ത് പദ്ധതി നിർവഹണം സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.