കനത്ത മഴയിലും ആവേശം ചോരാതെ ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യസമരം
1600372
Friday, October 17, 2025 6:04 AM IST
കൊട്ടിയം: കനത്ത മഴയിലും ആവേശം ചോരാതെ സ്ത്രീകൾ ഉൾപ്പെടെ അണിനിരന്ന ഇത്തിക്കരയിലെ സഞ്ചാര സ്വാത്രന്ത്യ സമരം 15 ദിവസം പിന്നിട്ടു. ഇത്തിക്കര ജനകീയ സമര സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ദേശീയപാതയ്ക്ക് ഇരുവശവുമുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം കെട്ടിയടച്ചു നടത്തുന്ന ദേശീയപാത വികസനത്തിനെതിരെയാണ് സമരം.
ഇവിടെ അടിപ്പാത നിർമിക്കണമെന്നതാണ് പ്രധാന ആവശ്യമായി സമര സമിതി മുന്നോട്ടു വെയ്ക്കുന്നത്. നിലവിലെ നിർമാണം അനുസരിച്ച് ഇത്തിക്കരയിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ച് ചാത്തന്നൂരിലെത്തി റോഡി െ ന്റ മറുഭാഗത്ത് കടന്ന് വീണ്ടും മൂന്നു കിലോമീറ്റർ സഞ്ചരിച്ചു വേണം ഇത്തിക്കരയിൽ ദേശീയപാതയുടെ മറുവശത്ത് എത്താൻ. അടിപ്പാത നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് ജനകീയ സമരസമിതിയുടെ ആവശ്യം.
കനത്ത മഴയിലും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദിച്ചനല്ലൂർ റസിഡന്റ്സ് അസോസിയേഷൻ വൈസ്പ്രസിഡന്റ് രാജീവ് ഖാൻ നിരാഹാരം അനുഷ്ഠിച്ചു.
ആദിച്ചനല്ലൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സമരസമിതി കൺവീനർ ജി. രാജു അധ്യക്ഷനായിരുന്നു.
റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വിദ്യാസാഗർ, ആർഎസ്പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ഷാലു വി. ദാസ്, പി. തങ്കപ്പൻ പിള്ള, ടി. പാപ്പച്ചൻ, ബിജെപി ആദിച്ചനല്ലൂർ ഏരിയ പ്രസിഡന്റ് മൈലക്കാട് സന്തോഷ്, ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്, എസ്. പി. രാജേന്ദ്രൻ, സിപിഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം മൈലക്കാട് ഫൈസൽ, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, വഹാബ്, ശിവശങ്കരൻ നായർ, അജിത്കുമാർ, ഹരികുമാർ, സുഗതൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഗായകരായ പ്ലാക്കാട് ശ്രീകുമാർ, അജി, ഷിബു റാവുത്തർ, ഹരി ചന്ദ്രൻ, അനിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആദിച്ചനല്ലൂർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വിദ്യാസാഗർ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
പ്രതിഷേധ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ സിജു മനോഹരൻ, മംഗലശേരി രവീന്ദ്രൻ പിള്ള, സുനിൽ കുമാർ, രാധാകൃഷ്ണൻ, അനസ്, അമ്മിണി, താര, വിജയ, അംബിക ബീന, വനജ, സരള എന്നിവർ നേതൃത്വം നൽകി.