പ്രതിഷേധ ഉറിയടിയോടെ ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യ സമരം
1601295
Monday, October 20, 2025 6:20 AM IST
കൊട്ടിയം:ഇത്തിക്കരയിൽ ജനകീയ സത്യഗ്രഹ സമരത്തിന്റെ പതിനെട്ടാം ദിനത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് മെമ്പർ കലാദേവി സത്യഗ്രഹം അനുഷ്ടിച്ചു. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷിബു ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നു നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, സി പി ഐ കൊട്ടിയം എൽ സി സെക്രട്ടറി സജീഷ് പ്ലക്കാട്, സി പി ഐ ബ്രാഞ്ച് സെക്രട്ടറി ദീപ, മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം വൻ ജന പങ്കാളിത്തത്തോടെ പ്രതിഷേധ റാലി നടന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി പങ്കെടുത്തു. പ്രതിഷേധ ഉറിയടിയും നടന്നു. സമാപന ചടങ്ങിൽ ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മധുകുമാർ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.