റവന്യു ജില്ല കായികമേള : അഞ്ചല്‍ ‘തൂക്കി’
1600724
Saturday, October 18, 2025 5:24 AM IST
കൊട്ടാരക്കര: കൊല്ലം റവന്യുജില്ല കായികമേളയില്‍ അഞ്ചല്ഉപജില്ല 185 പോയിന്റു നേടി കിരീടം ചൂടി. ചാത്തന്നൂര്‍ ഉപജില്ല109 പോയിന്റോടെ രണ്ടാം സ്ഥാനത്തും പുനലൂര്‍ ഉപജില്ല78 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.
അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്എസ്എസിന്റെയും അഞ്ചല്‍ ഈസ്റ്റ് ഗവ. എച്ച്എസ്എസിന്റെയും കുളത്തൂപ്പുഴ ഗവ. എംആര്എസിന്റെയും മികവിലാണ് അഞ്ചല്‍ ഉപജില്ല ചാമ്പ്യന്‍ഷിപ്പ് നേടിയത്.
സ്കൂള്കിരീടത്തില് അഞ്ചല്‍ ഗവണ്മെന്റ് എച്ച്എസ്എസ് 83 പോയിന്റോടെ മുത്തമിട്ടു. പൂതക്കുളം ഗവണ്മെന്റ് എച്ച്എസ്എസ് 68 പോയിന്റോടെ രണ്ടാം സ്ഥാനത്തും പുനലൂര്‍ സെന്റ് ഗൊരെത്തി എച്ച്എസ്എസ് 44 പോയിന്റെടെ മൂന്നാം സ്ഥാനത്തും എത്തി.
വ്യക്തിഗത ചാമ്പ്യന്‍പട്ടം സബ്ജൂണിയര്‍ ബോയ്സില് പൂതക്കുളം എച്ച്എസ്എസിലെ ശ്രീഹരി സതീഷ്കുമാര്‍ 15 പോയിന്റോടെ കരസ്ഥമാക്കി. സബ് ജൂണിയര്‍ ഗേള്‍സില്‍ അഞ്ചല്‍ ഈസ്റ്റ് ഗവ.എച്ച്എസ്എസിലെ ലിയോണ സാജു 11 പോയിന്റോടെ കിരീടം നേടി. ജൂണിയര്‍ ബോയ്സില് കൊല്ലം സെന്റ് അലോഷ്യസിലെ ട്രോയി.എം. ഹെന്‍സണ്‍ 15 പോയിന്റോടെ വ്യക്തിഗതചാമ്പ്യനായി.
ജൂണിയര്‍ ഗേള്‍സില്‍ പൂതക്കുളം ഗവ. എച്ച്എസ്എസിലെ അപര്‍ണ പ്രകാശ് 15 പോയിന്റോടെ ചാമ്പ്യനായി. സീനിയര്‍ ബോയ്സില് കുളത്തുപ്പുഴ ഗവ. എംആര്‍എസിലെ എസ്. അദര്‍ശ് 13 പോയിന്റുമായി ചാമ്പ്യനായി. സീനിയര്‍ ഗേള്‍സില്‍ പുനലൂര്‍ സെന്റ് ഗൊരെത്തി എച്ച്എസ്എസില്‍ ജിവിയ ജോസ് 11 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി.സമാപന സമ്മേളനത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉപജില്ല - പോയിന്റ് നില
1.അഞ്ചല്‍ -185
2. ചാത്തന്നൂര്‍-109
3. പുനലൂര്‍ - 78
4.കൊട്ടാരക്കര-67
5.ചവറ-60
6.കുണ്ടറ-39
7.ചടയമംഗലം-30
8.കൊല്ലം-29
9.കുളക്കട-27
10.കരുനാഗപ്പള്ളി-21
11.വെളിയം-13
12 ശാസ്താംകോട്ട-10
സ്കൂള്‍തല പോയിന്റ്
1. അഞ്ചല്‍ വെസ്റ്റ് ഗവ.
എച്ച്എസ്എസ് - 83
2.പൂതക്കുളം ഗവ.
എച്ച്എസ്എസ് - 68
3.പുനലൂര്‍ സെന്റ് ഗോരെത്തി
എച്ച് എസ്എസ് -44
4.അഞ്ചല്‍ ഈസ്റ്റ് ഗവ.
എച്ച്എസ്എസ് -40
5.അയ്യന്‍കോയിക്കല്‍ ജിഎച്ച്
എസ്എസ് -29
6. കുളത്തുപ്പുഴ ഗവ.
എംആര്‍എസ് -27
7.ചിറക്കര ഗവ.എച്ച്എസ്-21
8.കൊല്ലം സെന്റ് അലോഷ്യസ് -15
9. എളമ്പല്ലൂര്‍ എസ്എന്‍എം
എച്ച്എസ് -15
10.കുറ്റിക്കാട് സിപി
എച്ച്എസ്എസ് -14