ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ
1600183
Thursday, October 16, 2025 6:08 AM IST
കടയ്ക്കല്‍: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍. വാഗമണ്ണിലെ ഹോട്ടലില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് ഇയാള്‍. 2022 മുതല്‍ ഇയാള്‍ കുട്ടിയുടെ അമ്മയ്ക്കൊപ്പമായിരുന്നു താമസം.
കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. ഒരു പെണ്‍കുഞ്ഞിനാണ് ഒന്‍പതാം ക്ലാസുകാരി ജന്മം നല്‍കിയത്.
ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതിക്കൊപ്പമാണ് പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്.