കൃഷി ഫാമിൽ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
1599818
Wednesday, October 15, 2025 2:29 AM IST
പുനലൂർ : കുരിയോട്ടുമല കൃഷി ഫാമിൽ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പിറവന്തൂർ ചീയോട് സ്വദേശി അനീഷ് ഭവനിൽ അനീഷ് (42) ആണ് മരിച്ചത്.
ഇന്നലെ 11 കെവി വൈദ്യുതി ലൈനിൽ മുട്ടിനിന്ന പപ്പായമരം വെട്ടിമാറ്റുന്നതിനിടയിൽ ആണ് അപകടമുണ്ടായത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.