ചിത്രകലാ പുരസ്കാരം ആശ്രാമം സന്തോഷിന്
1599391
Monday, October 13, 2025 6:40 AM IST
കൊല്ലം: അഞ്ചാമത് പി.സി.വിനോദ് ചിത്രകലാ പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും ശില്പിയും ഗ്രന്ഥകർത്താവുമായ ആശ്രാമം സന്തോഷ് അർഹനായി. ഡോ. പി.സി.സലിം, ഡോ. ഇന്ദ്രബാബു, ഡോ. കെ.ജി. ചിത്ര എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
വിനോദി െ ന്റ ചരമവാർഷിക ദിനമായ 26 ന് വൈകുന്നേരം അഞ്ചിന് ജന്മനാടായ കുഴിമതിക്കാട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തൻ അവാർഡ് സമ്മാനിക്കുമെന്ന് വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. സലിം അറിയിച്ചു.