എൽഡിഎഫ് ചവറ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
1599117
Sunday, October 12, 2025 6:01 AM IST
ചവറ : ചവറ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് ചവറ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ചവറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റൻകുളങ്ങരയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ സിപിഎം ഏരിയ സെക്രട്ടറി ആർ .രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ധർണയിൽ സിപിഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണപിള്ള അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ കെ. സുരേഷ് ബാബു, എൻ. വിക്രമകുറുപ്പ്, ജെ.ജോയി, എം.സി. പ്രശാന്തൻ, അനിൽ പുത്തേഴം, സി.രതീഷ് , ഇ.ജോൺ , നിസാർ, ലീലാമ്മ, ബിന്ദു കൃഷ്ണകുമാർ, ജി.ആർ .ഗീത, ഗംഗ എന്നിവർ പ്രസംഗിച്ചു.