ഷീലാ ആന്റണി പുരസ്കാരം സിസ്റ്റർ വിന്നി വെട്ടുകല്ലേലിന്
1599387
Monday, October 13, 2025 6:37 AM IST
കൊല്ലം: ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകയും ട്രാക്കിന്റെ ലൈഫ് മെംബറുമായ ഷീലാ ആന്റണിയുടെ ഓർമക്കായി ട്രാക്ക് ഏർപ്പെടുത്തിയ ജീവകാരുണ്യ മേഖലയിലെ മികച്ച വനിതാ പ്രവർത്തകക്കുള്ള പ്രഥമ ഷീലാ ആന്റണി പുരസ്കാരം ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേലിന് സമ്മാനിച്ചു.
ട്രാക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഹണി ബഞ്ചമിൻ പുരസ്കാര സമർപ്പണം നടത്തി. ചേർത്തല ആസ്ഥാനമായി എയ്ഡ്സ് - കുഷ്ഠ രോഗികൾ എന്നിവരെ പുനരധിവസിപ്പിക്കാൻ നടത്തിയ ഇടപ്പെടലുകളാണ് സിസ്റ്റർ വിന്നിയെ അവാർഡിന് അർഹയാക്കിയത്.
ട്രാക്ക് പ്രസിഡന്റ് അഡ്വ. രഘുനാഥൻ നായർ അധ്യക്ഷനായിരുന്നു. ട്രാക്ക് സെക്രട്ടറി എച്ച്. ഷാനവാസ്. കൊല്ലം ജോയിന്റ് ആർ ടി ഒ ശരത്ചന്ദ്രൻ, സിസ്റ്റർ വിന്നി വെട്ടുകല്ലേൽ, ഗോപൻ ലോജിക്ക്, റമീസ്, ചന്തു, നജിം സുൽത്താൻ എന്നിവർ പ്രസംഗിച്ചു.