ശാസ്ത്രമേള : വയലാ എന്‍വി സ്കൂളിന് ഓവറോള്‍ ചാന്പ്യൻഷിപ്പ്
1599385
Monday, October 13, 2025 6:37 AM IST
അഞ്ചല്‍ : അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ വയലാ എന്‍വി സ്കൂളിന് ഓവറോള്ചാന്പ്യൻഷിപ്. എല്‍പി വിഭാഗത്തില്‍ 39 പോയിന്റും, യുപി വിഭാഗത്തില്‍ 42 പോയിന്റും നേടിയാണ് വയലാ എന്‍വി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.
ഗണിത ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ 30 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിടുകയും യുപി വിഭാഗത്തില്‍ 38 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
യുപി സാമൂഹിക ശാസ്ത്രമേളയില്‍ 34 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനവും ഐടി മേളയില്‍ 19 പോയിന്റോടെ രണ്ടാം സ്ഥാനവും എന്‍വി യുപി സ്കൂള്‍ നേടി. വിജയികളെ സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു.